വിവാഹത്തിന്റെയും കുടുംബത്തിന്റെയും പവിത്രത മഹത്തരം: മാര്‍ പെരുന്തോട്ടം

ചങ്ങനാശേരി: വിവാഹത്തിന്റെയും കുടുംബത്തിന്റെയും പവിത്രത മഹത്തരമാണെന്ന ബോധ്യം മനസിലാക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. തുരുത്തി കാനാ, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വിവാഹ കുടുംബ ബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് മനുഷ്യ ജീവിതം സുസ്ഥിരമാക്കാന്‍ വിവാഹത്തിന്റെയും കുടുംബ ബന്ധത്തിന്റേയും മഹത്വം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ ആഴമായി മനസിലാക്കണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. പുനലൂര്‍ രൂപതാ ബിഷപ് സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. വിവാഹ ബന്ധത്തിന്റെ അഭിഭാജ്യത മനുഷ്യ നിര്‍മിതമല്ലെന്നും ദൈവം നല്‍കിയ അലംഖനീയ നിയമമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ഭഗവദ്ഗീതാ ട്രസ്റ് ചെയര്‍മാനും പ്രസിദ്ധ വാഗ്മിയുമായ സ്വാമി സന്ദീപാനന്ദഗിരി "വിവാഹവും കുടുംബവും ഹൈന്ദവ സംസ്കാരത്തില്‍'' എന്ന വിഷയത്തെക്കുറിച്ചും കുടുംബ വൈവാഹിക സ്ഥിരത 'ഇസ്ളാംമത പാരമ്പര്യത്തില്‍' എന്ന വിഷയത്തേക്കുറിച്ച് ന്യൂനപക്ഷ അവകാശ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂരും, 'വിവാഹവും കുടുംബവും യഹൂദ പാരമ്പര്യത്തില്‍' എന്ന വിഷയത്തെക്കുറിച്ച് ആലുവാ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും ആലപ്പുഴ രൂപതാ വികാരി ജനറാലുമായ റവ.ഡോ.ജെയിംസ് ആനാപറമ്പിലും റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി പ്രഫസറും റൂമേനിയന്‍ വംശജയുമായ ഒവാന്ന ഗോത്സിയാ 'വിവാഹത്തിന്റെ അവിഭാജ്യതയും കുടുംബബന്ധങ്ങളും ക്രൈസ്തവ ദര്‍ശനത്തില്‍' എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍ഷ്യേറ്റ്, മാസ്റര്‍, ഡിപ്ളോമ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിതരണം ചെയ്തു. മോണ്‍.ജയിംസ് പാലക്കല്‍, റവ.ഡോ.ജോസ് നിലവുന്തറ, റവ.ഡോ.സിറിയക് വലിയകുന്നുംപുറം, എം.ഇന്ദുലേഖ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കാനാ ഡയറക്ടര്‍ റവ.ഡോ. ജോസഫ് നടുവിലേഴം, കാനായുടെ സ്ഥാപക ഡയറക്ടര്‍ റവ.ഡോ.ജോസ് ആലഞ്ചേരി, പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ.ഡോ.ജേക്കബ് കോയിപ്പളളി, ഡീന്‍ ഓഫ് സ്റഡീസ് റവ.ഡോ. ജാസ് പറപ്പള്ളില്‍, രജിസ്ട്രാര്‍ റവ.ഡോ.ആന്റണി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു. അസിസ്റന്റ് ഡയറക്ടര്‍ റവ.ഡോ.ടോം കൈനിക്കര, സിസ്റര്‍ ആന്‍ എഫ്ഡിഎസ്എച്ച്ജെ, സിസ്റര്‍ എലിസബത്ത് എഫ്ഡിഎസ്എച്ച്ജെ എന്നിവര്‍ സിമ്പോസിയത്തിനു നേതൃത്വം നല്‍കി. Source: Deepika