മാര്‍പാപ്പയുമായി ആപ്പിള്‍ സിഇഒ ടിം കുക്ക് കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ആപ്പിള്‍ സിഇഒ ടിം കുക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ടിം കുക്കിനൊപ്പം മാര്‍പാപ്പ 15 മിനിറ്റ് ചിലവിട്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍ നെറ്റ് ഭീമനായ ഗൂഗിളിന്റെ ഭാഗമായ ആല്‍ഫബെറ്റ് കമ്പനിയുടെ എക്സികൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിട്ട് കഴിഞ്ഞ ആഴ്ച മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇ-മെയില്‍, ടെക്സ്റ് മെസേജസ്, സാമൂഹ്യമാധ്യമങ്ങള്‍, ചാറ്റുകള്‍ എന്നിവ ദൈവത്തിന്റെ സമ്മാനമായി കരുതി ബുദ്ധിപരമായി ഉപയോഗിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു.